മുതിർന്ന സി പി എം നേതാവായിരുന്ന എം എം ലോറൻസിന്‍റെ മൃതദേഹ സംസ്ക്കാരത്തെ പറ്റിയുള്ള തർക്കം ഏറെ ഖേദകരമായ ഒരു വ്യവഹാരമായി എന്ന് ഹൈക്കോടതി നിരീക്ഷണം. വില്യം ഏണസ്റ്റിന്‍റെ വരികൾ ഉദ്ധരിച്ചാണ് ഹൈക്കോടതി ഈ വിധി പറഞ്ഞതും.
‘ഞാൻ എൻ്റെ വിധിയുടെ യജമാനനും ആത്മാവിന്‍റെ നായകനുമാണ്.’ എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും. എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി നിശ്ചയിക്കുമെന്നും കോടതി വിധിയില്‍ പറഞ്ഞു.
ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് അനുവദിച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. എം എം ലോറൻസിൻ്റെ മകൾ ആശ നൽകിയ ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഏറെ വിവാദമായ ഒരു മരണവും സംസ്ക്കാര വിവാദവുമാണ് മുതിർന്ന നേതാവിൻ്റെ മരണശേഷം ഉണ്ടായത്.