സർഗയുടെ കാനം രാജേന്ദ്രൻ പുരസ്ക്കാരം സലിൻ മാങ്കുഴിയ്ക്ക്

At Malayalam
1 Min Read

കേരള സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ്റെ സാംസ്ക്കാരിക വിഭാഗമായ സർഗ നൽകുന്ന കാനം രാജേന്ദ്രൻ സാഹിത്യ പുരസ്ക്കാരത്തിന് സലിൻ മാങ്കുഴിയുടെ നോവൽ എതിർവാ അർഹമായി. 11 ,111 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്ക്കാരം ഡിസംബർ 20 വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും.

വേണാടിൻ്റെ ചരിത്രത്തിൽ ഏറെ അറിയപ്പെടുന്ന ഒരു സംഭവത്തിലെ കാണാക്കാഴ്ചകളും ആരും അറിയാത്ത കഥകളും അത്യപൂർവമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരോട് സംവദിക്കുന്ന രീതിയിൽ അവതരിപ്പിച്ച നോവൽ ആണ് എതിർവാ എന്ന് ഡോ പി കെ രാജശേഖരൻ, രാഹുൽ രാധാകൃഷ്ണൻ, എസ് ബിനുരാജ് എന്നിവർ അടങ്ങിയ പുരസ്ക്കാര നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡിഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി.

Share This Article
Leave a comment