പി പി ദിവ്യയ്ക്ക് പ്രത്യേക ഇളവുകൾ

At Malayalam
1 Min Read

നവീൻ ബാബു ആത്മഹത്യാ കേസിൽ സ്ഥാനം തെറിച്ച സി പി എം ജില്ലാ നേതാവും കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചു. കണ്ണൂർ ജില്ലയിൽ നിന്നും പുറത്തു പോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നുമുള്ള ഇളവുകൾ നൽകിയിട്ടുണ്ട്.

എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകിയിട്ടുണ്ട്. ഇനി മുതൽ ആവശ്യപ്പെടുമ്പോൾ മാത്രം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായാൽ മതിയാകും.

തലശ്ശേരി സെഷൻസ് കോടതിയിൽ ദിവ്യ സമർപ്പിച്ച അപേക്ഷയിലാണ് ഇത്തരത്തിലുള്ള ഇളവുകൾ നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്ക് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment