റേഷൻ കാർഡ് അപ്ഡേഷൻ വേഗത്തിൽ നടക്കുന്നതായി മന്ത്രി

At Malayalam
1 Min Read

2024 സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിച്ച സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെ വൈ സി അപ്ഡേഷൻ വേഗത്തിൽ പുരോഗമിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ എ വൈ, പി എച്ച് എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബാക്കിയുള്ള മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കുന്നതിനായി ഇ – കെ വൈ സി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായും ഭക്ഷ്യ മന്ത്രി അറിയിച്ചു.

Share This Article
Leave a comment