കാമുകി കഷായം നൽകി കൊലപ്പെടുത്തിയ പാറശ്ശാലയിലെ ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും രണ്ടാം പ്രതി സിന്ധുവിനും മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെയുള്ള പ്രോസിക്യൂഷൻ തെളിവെടുപ്പാണ് ഇന്നലെ കോടതിയിൽ പൂർത്തിയായത്. കേസിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. ഏറെ വിവാദമുണ്ടാക്കിയ കൊലപാതകമായിരുന്നു ഷാരോൺ രാജ് വധക്കേസ്.