ആർ എസ് എസ് കാരന്റെ വീട്ടിൽ വാളും സ്റ്റീൽ കണ്ടയ്നറുകളും

At Malayalam
1 Min Read

കണ്ണൂർ തലശ്ശേരിയിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ നിന്നും സ്റ്റീൽ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറും വാളും പൊലിസ് പിടികൂടി. നെട്ടൂർ ബാലത്തിലെ സി റിനിലിൻ്റെ വീട്ടിൽ നിന്നാണ് പൊലിസ് പരിശോധനയിൽ ഇവ കണ്ടെത്തിയത്. ഇന്ന് രാവിലെ കണ്ണൂരിലെ ഡി ഡി ഡി എസ് സംഘം നടത്തിയ റെയ്ഡിൽ വീടിനു സമീപത്തു നിന്നും നാല് സ്റ്റീൽ കണ്ടെയ്നറുകളും മുൻവശത്തെ പറമ്പിൽ നിന്നും വാളും കണ്ടെടുക്കുകയായിരുന്നു.

തലശേരി – ധർമ്മടം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണിയാൾ എന്നറിയുന്നു. 2018ൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഇയാളുടെ കൈക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു

Share This Article
Leave a comment