സംസ്ക്കാര ചടങ്ങുകൾ നിയമാനുസരണമെന്ന്

At Malayalam
0 Min Read

മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌ക്കാര നടപടികൾ ചെയ്യുന്നത് നിയമസഭ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണന്ന് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പറഞ്ഞു. പള്ളികൾക്കോ സെമിത്തേരികൾക്കോ പുറത്ത് വച്ച് ശവസംസ്‌ക്കാര ശുശ്രൂഷ നടത്തുന്നവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകൾ നടത്താം എന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a comment