ഹൈക്കോടതിക്ക് സമീപം അജ്ഞാത നഗ്‌ന മൃതദേഹം

At Malayalam
1 Min Read

കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗള വനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ഹൈക്കോടതിക്ക് പിന്നിലായുള്ള മംഗള വനത്തിന്‍റെ ഉള്ളിലായി സി എം എഫ് ആര്‍ ഐ ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഗേറ്റിനു മുകളിലായുള്ള കമ്പിയിൽ വസ്ത്രങ്ങളൊന്നുമില്ലാതെ പൂർണ നഗ്നമായ നിലയിലാണ് മൃതദേഹം. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത് . തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിൽ നിന്ന് മധ്യവയസ്കനാണ് മരിച്ചതെന്നും സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും അധികം ആൾതാമസമില്ലാത്ത മംഗള വനത്തിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Share This Article
Leave a comment