നടിയെ ആക്രമിച്ച കേസില്‍ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കേസിലെ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹർജി നൽകി. കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് നടി ഹർജി സമർപ്പിച്ചിരിക്കുന്നത്. വിചാരണ കോടതിയിലാണ് നടി ഹർജി നൽകിയിരിക്കുന്നത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിൽ നടി വാദിക്കുന്നത്. ഹർജി ഇന്ന് കോടതി പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.