തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് സ്ത്രീയെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം സ്വദേശിനി തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.