കേപ്പിന്റെ നിയന്ത്രണത്തിലുള്ള ആലപ്പുഴ പുന്നപ്ര കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മനേജ്‌മെന്റില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ അസി: പ്രൊഫസറുടെ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ടെക്.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 17 ന് രാവിലെ 10 മണിക്ക് കോളജില്‍ ഹാജരാകണം. ഫോണ്‍: 0477- 2267311, 9846597311.