പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പു മന്ത്രി ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നെയ്യാറ്റിൻകര താലൂക്ക് തല അദാലത്തിൽ വിവിധ വകുപ്പുകളിലായി 713 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 428 അപേക്ഷകൾ തീർപ്പാക്കി. പുതുതായി 962 അപേക്ഷകളാണ് അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ നേരിട്ടു ലഭിച്ചത്.
നെടുമങ്ങാട് താലൂക്ക് അദാലത്ത് വ്യാഴാഴ്ച
നെടുമങ്ങാട് താലൂക്ക് അദാലത്ത് വ്യാഴാഴ്ച (ഡിസംബർ 12) പഴകുറ്റി എം റ്റി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം പിമാരായ അടൂർ പ്രകാശ്, എ എ റഹിം, എം എൽ എമാരായ ഡി കെ മുരളി, ജി സ്റ്റീഫൻ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും