വരുന്നു, റേഷൻ കടകളിൽ വ്യാപക പരിശോധന

At Malayalam
1 Min Read

സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്നും കാർഡുടമകൾക്കു നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ കർശനമായി പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. റേഷൻ കടകളിൽ നിന്നു നൽകുന്ന ഉല്പനങ്ങളുടെ അളവിലും തൂക്കത്തിലും വലിയ ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വകുപ്പിൻ്റെ ഈ തീരുമാനം.

പരിശോധനയിൽ ഗുണഭോക്താവിനു നൽകുന്ന സാധനങ്ങളിൽ അളവിലോ തൂക്കത്തിലോ വ്യത്യാസമുണ്ടെങ്കിൽ റേഷൻ കടയ്ക്കെതിരെ കർശന നടപടിയുണ്ടാകും. മാത്രമല്ല, കാർഡുമകളുടെ അഭിപ്രായവും ഉദ്യോഗസ്ഥർ കേൾക്കും. ഒരു മാസം കുറഞ്ഞത് 5 കടകളിലെങ്കിലും ഉദ്യോഗസ്ഥർ നിർബന്ധമായും പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫിസർക്ക് റിപ്പോർട്ടു സമർപ്പിക്കുകയും വേണം. കൂടാതെ പ്രത്യേക രജിസ്റ്ററിൽ പരിശോധനാ വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം.

Share This Article
Leave a comment