നവകേരള സദസുമായി ബന്ധപ്പെട്ട വിഷയത്തിൽ ‘രക്ഷാപ്രവര്‍ത്തന’പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് അറിയിച്ച് കൊച്ചി സെന്‍ട്രല്‍ പൊലീസ് എറണാകുളം സി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഡിസംബർ മാസം 23 ന് കോടതി വീണ്ടും കേസ് പരിഗണിക്കും.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നും മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിലാണ് പൊലിസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്