നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. തിരുവനന്തപുരം പെരിമ്മല ഇടിഞ്ഞാർ ആദിവാസി നഗറിൽ ഇന്ദുജ മരിച്ച കേസിലാണ് ഭർത്താവ് അഭിജിത്ത്, സുഹൃത്തായ അജാസ് എന്നിവർ അറസ്റ്റിലായത്.
പ്രതികൾ ഇരുവരും ചേർന്ന് ഇന്ദുജയെ ശാരീരികമായി ഉപദ്രവിച്ചെന്നും മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് ഇന്ദുജയുടെ ഭർത്താവായ അഭിജിത് പൊലിസിനു നൽകിയിരിക്കുന്ന മൊഴി. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് കാറിൽവച്ചായിരുന്നു അജാസ് മർദിച്ചതെന്നും അഭിജിത് പറഞ്ഞതായി പൊലിസ് അറിയിച്ചു.
