തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒൻപത് മുതൽ 17 വരെയാണ് അദാലത്ത് നടക്കുന്നത്. തിരുവനന്തപുരം താലൂക്ക് തല അദാലത്ത് തിങ്കളാഴ്ച ഗവൺമെന്റ് വിമെൻസ് കോളജിൽ നടക്കും. ഡിസംബർ 10ന് നെയ്യാറ്റിൻകര താലൂക്ക് തല അദാലത്ത് നെയ്യാറ്റിൻകര എസ് എൻ ഓഡിറ്റോറിയത്തിലും ഡിസംബർ 12ന് നെടുമങ്ങാട് താലൂക്ക്തല അദാലത്ത് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലും നടക്കും. ഡിസംബർ 13ന് ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിലും ഡിസംബർ 16ന് വർക്കല താലൂക്ക് തല അദാലത്ത് വർക്കല എസ് എൻ കോളജിലും നടക്കും. ഡിസംബർ 17ന് കാട്ടാക്കട താലൂക്കു തല അദാലത്തിന് കാട്ടാക്കട ക്രിസ്ത്യൻ കോളജും വേദിയാകും.
ജില്ലയിൽ ഇതുവരെ ലഭിച്ചത് 3,803 അപേക്ഷകൾ
തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച (ഡിസംബർ 07, വൈകിട്ട് നാല് മണി വരെ) വരെ ലഭിച്ചത് 3,803 അപേക്ഷകളാണ്.
തിരുവനന്തപുരം താലൂക്ക് – 1070
നെയ്യാറ്റിൻകര താലൂക്ക് – 642
നെടുമങ്ങാട് താലൂക്ക് – 1051
ചിറയിൻകീഴ് താലൂക്ക് – 320
വർക്കല താലൂക്ക് – 407
കാട്ടാക്കട താലൂക്ക് – 313