ഇന്ത്യക്കാര്‍ ഉടന്‍ സിറിയ വിടണമെന്ന്

At Malayalam
0 Min Read

നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ലഭ്യമാകുന്ന ഏറ്റവും ആദ്യ വിമാനങ്ങളില്‍ അവിടെനിന്നു മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ പരമാവധി ശ്രമിക്കണം. ഇതിനു സാധിക്കാത്തവര്‍ കനത്ത മുന്‍കരുതല്‍ എടുക്കുകയും അവരവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.

സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണം. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറായ +963 993385973 (വാട്സ്ആപ്പിലും), ഇ-മെയില്‍ ഐഡി hoc.damascus@mea.gov.in എന്നിവയിലൂടെ അപ്ഡേറ്റുകള്‍ക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Share This Article
Leave a comment