കോഴിക്കോടു നിന്നുള്ള കോൺഗ്രസ് പാർലമെൻ്റംഗം എം കെ രാഘവനെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ മാടായി കോളജിലെ നിയമനത്തിൽ അഴിമതിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എം കെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളജ്.
രാഘവന്റെ ബന്ധുവായ സി പി എം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത് എന്ന് പറയപ്പെടുന്നു. തുടർന്ന് കോളജ് കവാടത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എം പിയെ തടയുകയായിരുന്നു.
