തീർത്ഥാടകർ 15 ലക്ഷം കഴിഞ്ഞു

At Malayalam
1 Min Read

ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് 21 ദിവസം കൊണ്ടാണ് 15 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ നാലുവരെ എത്തിയത് 10, 04 607 തീർഥാടകരാണ്. ഡിസംബർ 4 വരെ 14,62 864 തീർത്ഥാടകർ എത്തി. 4,58 257 പേരുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ( ഡിസംബർ 5) 11 മണിയോടെയാണ് തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം ആയത്. ഉച്ചക്ക് 12 മണി വരേക്കും 37844 തീർത്ഥാടകർ ആണ് സന്നിധാനത്ത് എത്തിയത്. സന്നിധാനത്ത് മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റൽ മഴയും തുടരുകയാണ്. പമ്പ മുതൽ സന്നിധാനം വരെ എവിടെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

Share This Article
Leave a comment