കെ എം മാണിക്ക് എതിരായ പ്രതിഷേധം : വെറുതേവിട്ടു

At Malayalam
1 Min Read

എ എ റഹീം എം പി, മുൻ എം എൽ എ എം സ്വരാജ് എന്നിവരെ , നിയമസഭക്കു പുറത്ത് പ്രതിഷേധം നടത്തിയ കേസിൽ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് 4 കോടതിയാണ് ഇവരെ വെറുതെവിട്ടു കൊണ്ട് ഉത്തരവിട്ടത്. കെ എം മാണിയുടെ ബഡ്ജറ്റ് അവതരണം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിയമസഭ ഉപരോധിച്ച ഇടതു മുന്നണി പ്രവർത്തകരെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു എന്നതിന് എടുത്ത കേസിലാണ് ഇരുവരെയും വെറുതെവിട്ടത്.

ഇരുവർക്കും വേണ്ടി അഭിഭാഷകരായ മുരുക്കുംപുഴ വിജയകുമാർ, അനീസ് റഷീദ്, സെറീന എസ് ഇടമരത്ത് എന്നിവർ കോടതിയിൽ ഹാജരായി. മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment