കൊടകര കുഴൽപ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
കുഴൽപ്പണ കവർച്ചാക്കേസിലെ അൻപത്തിയൊന്നാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിൽ ഇ ഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോട് സിംഗിൾ ബെഞ്ച് നേരത്തെ വിശദീകരണം തേടിയിരുന്നു.