തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണമുണ്ടേ….

At Malayalam
1 Min Read

ഇടതുമുന്നണി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജഭവൻ മാർച്ച് ധർണയുമായി ബന്ധപ്പെട്ട് ഇന്ന് (ഡിസംബർ – 5) രാവിലെ 10 മണി മുതൽ രാജ്ഭവൻ മാർച്ച് തീരുന്നതു വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പേരൂർക്കട ഭാഗത്തുനിന്നും വെള്ളയമ്പലം വഴി കിഴക്കേകോട്ട – തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കവടിയാർ – കുറവൻകോണം – പട്ടം വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ – ടി ടി സി – ദേവസ്വംബോർഡ് – നന്ദൻകോട് – കോർപ്പറേഷൻ ഓഫീസ് വഴിയും കവടിയാർ – ഗോൾഫ് ലിങ്ക്സ് – പൈപ്പിൻമൂട് – ശാസ്തമംഗലം വഴിയും പോകേണം.

വെള്ളയമ്പലം വഴി പേരൂർക്കട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം – ശാസ്തമംഗലം – പൈപ്പിൻമൂട് – ഊളമ്പാറ വഴി പോകേണ്ടതാണ്.
രാജ്ഭവൻ മാർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും ബൈപ്പാസ് റോഡിന്റെ സർവീസ് റോഡിലും ഗതാഗത തടസ്സം ഉണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യുകയും വേണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment