പരിപ്പുവടേം കട്ടൻ ചായയുമല്ലന്ന് ഇ പി ജയരാജൻ

At Malayalam
0 Min Read

ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സി പി എം ൻ്റെ മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ പി ജയരാജൻ പറഞ്ഞു. ഇതുവരെയുള്ള അധ്യായങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാവും. ഡിസംബറിന്ന്ശേഷമുള്ളത് പിന്നീട് എഴുതി തുടങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ അനുവാദം കിട്ടിയതിനു ശേഷം പ്രസിദ്ധീകരിക്കുമെന്നും ഇ പി പറഞ്ഞു. ആത്മകഥയ്ക്ക് രണ്ടോ മൂന്നോ ഭാഗങ്ങൾ ഉണ്ടാകും. പരിപ്പുവടയും കട്ടൻചായയും എന്ന പേരായിരിക്കില്ല ആത്മകഥ പുറത്തിറങ്ങുക. എന്നെ പരിഹസിക്കാനായി മാധ്യമപ്രവർത്തകർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ് ആ പ്രയോഗം. ആത്മകഥാ വിവാദം സംബന്ധിച്ച വിഷയങ്ങൾ പുസ്തകത്തിൽ ഉണ്ടാവില്ലെന്നും ചോദ്യത്തിനു മറുപടിയായി ഇ പി ജയരാജന്‍ അറിയിച്ചു.

Share This Article
Leave a comment