കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലത്തു വിറ്റ JC 325526 എന്ന ടിക്കറ്റിന് ലഭിച്ചു.. ജയകുമാര്‍ ലോട്ടറീസ് എന്ന ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആണ് ഒന്നാം സമ്മാനത്തിനർഹമായ നമ്പർ വിറ്റു പോയിരിക്കുന്നത്. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ ടിക്കറ്റുകൾക്ക് ലഭിച്ചു. രണ്ടാം സമ്മാനം ഒരു കോടിവീതം അഞ്ചുപേര്‍ക്ക് നൽകുന്നുണ്ട്. ഓരോ പരമ്പരകൾക്കും രണ്ടു വീതം പത്തു ലക്ഷം രൂപയാണ് മൂന്നാം സമ്മാനമായി നൽകുക. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികൾക്ക് ലഭിക്കും.
