കൊല്ലം ജില്ലയിലെ ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ എഫ് ഐ ആറിലെ വിവരങ്ങള്‍ അനുസരിച്ച് കൊലയ്ക്ക് കാരണം ഭര്‍ത്താവിന്‍റെ സംശയരോഗമാണെന്നാണ് അറിയുന്നത്. അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം അനിലയുടെ ഭർത്താവും ഇപ്പോൾ കേസിൽ പ്രതിയുമായ പത്മരാജൻ എതിർത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ് ഐ ആറിൽ ഉള്ളത്.
ഇരുവരും തമ്മിലുള്ള സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല നടത്തുന്നതിന് കാരണമായതെന്നാണ് ഭര്‍ത്താവ് പത്മരാജൻ പൊലീസിന് നൽകിയ മൊഴി. അന്വേഷണം പുരോഗമിക്കുന്നതായി ഉയർന്ന പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.