വയനാട് ജില്ലയിലെ വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്കു പറ്റിയിട്ടുള്ളതായി പൊലിസ് അറിയിച്ചു. പുലർച്ചെ മൂന്നരയോടെയാണ് ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത്.
കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.