വണ്ടി കാലപ്പഴക്കം ചെന്നത് , പരിചയമില്ലാത്ത ഡ്രൈവറും

At Malayalam
1 Min Read

ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട ടവേര വാഹനം കാലപ്പഴക്കം ചെന്നതായിരുന്നവെന്ന് ആർ ടി ഒ യുടെ റിപ്പോർട്ട്. വാടകയ്ക്കെടുത്ത വാഹനത്തിൽ ഏഴു പേർക്കാണ് യാത്ര ചെയ്യാൻ സൗകര്യമുള്ളത്. എന്നാൽ 11 പേർ കയറി. ഡ്രൈവർ ഡ്രൈവിംഗിൽ വലിയ പരിചയമുള്ള ആളായിരുന്നില്ല. കേവലം അഞ്ചുമാസം മുമ്പാണ് ലൈസൻസ് കിട്ടിയത്. അമിത വേഗതയും അപകടത്തിനു കാരണമായിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ അമിതവേഗം വ്യക്തമായി മനസിലാകും. അനുവദിച്ചതിലധികം ആളു കയറിയാൽ പരിചയ സമ്പന്നനായ ഡ്രൈവർ ആണെങ്കിൽ പോലും വാഹനം നിയന്ത്രിക്കാൻ പ്രയാസമാണന്നും ആർ ടി ഒ യുടെ റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ രാത്രി 9.30 ഓടെയാണ് മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കെ എസ് ആർ ടി സി ബസിലേക്കു പാഞ്ഞുകയറി 5 പേർ തൽക്ഷണം മരിച്ചത്. വാഹനം മുഖാമുഖം ഇടിച്ചിരുന്നെങ്കിൽ ഇത്രയും വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും ആർ ടി ഒ യുടെ റിപ്പോർട്ടിലുണ്ട്. ടവേരയുടെ ബ്രേക്കിനും കേടുണ്ടായിരുന്നു. മഴയത്ത് പെട്ടന്ന് ബ്രേക്കിട്ടതും അപകടത്തിൻ്റെ ആധിക്യം കൂട്ടി. 5 പേർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ പരിക്കേറ്റ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്.

Share This Article
Leave a comment