ആലപ്പുഴ ജില്ലയിലെ കളർകോട് ഉണ്ടായ വാഹനാപകടത്തിൽ 5 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷം എം ബി ബി എസ് വിദ്യാർത്ഥികൾക്കാണ് അപകടമുണ്ടായത്. ഒരു ടവേരയിൽ 12 പേരാണ് യാത്ര ചെയ്തിരുന്നത്. വാഹനം അമിത വേഗത്തിൽ കെ എസ് ആർ ടി സി യിൽ ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കനത്ത മഴയിൽ റോഡ് കൃത്യമായി കാണാൻ കഴിയാഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളായ ആലപ്പുഴ സ്വദേശി ആയുഷ് , ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശികളായ ദേവാനന്ദ്, ജബ്ബാർ, പാലക്കാട് സ്വദേശി ശ്രീദീപ് എന്നീ സുഹൃത്തുക്കളായ സഹപാഠികളാണ് അപകടത്തിൽ മരിച്ചത്. ബസിലെ യാത്രക്കാരായ നാലു പേർക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.