പൊലിസ് വേഷത്തിൽ ഷൈൻ , തെറ്റിദ്ധരിച്ച യുവാവ് ബൈക്കിൽ നിന്നു വീണു

At Malayalam
0 Min Read

എടപ്പാളിൽ സിനിമാഷൂട്ടിംഗിനിടെ ഇരു ചക്രവാഹനത്തിൽ എത്തിയ യുവാവ് വീണ് നിസാര പരിക്കേറ്റു. ചിത്രത്തിലെ നായകനായ ഷൈൻ ടോം ചാക്കോ പൊലിസ് വേഷത്തിൽ റോഡിൽ നിൽക്കുന്നതു കണ്ട യുവാവ് പൊലിസിൻ്റെ വാഹനപരിശോധനയാണെന്ന് തെറ്റിദ്ധരിച്ച് പെട്ടെന്ന് വണ്ടി ബ്രേക്കിട്ടു. മഴയായതിനാൽ ബൈക്ക് തെന്നി യുവാവ് നിലത്തു വീഴുകയും ചെയ്തു.

ഓടിയെത്തിയ ഷൈനും ലൊക്കേഷനിലെ മറ്റുള്ളവരും ചേർന്ന് യുവാവിനെ ആശുപത്രിയിൽ കൊണ്ടു പോയി. നിസാര പരിക്കേറ്റ യുവാവിനെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയക്കുകയായിരുന്നു. ഷൈൻ യുവാവിനൊപ്പം സെൽഫിയുമെടുത്ത് യാത്രയാക്കി. യൂജിൻ ജോസ് സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് സംഭവം ഉണ്ടായത്.

Share This Article
Leave a comment