തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി നിലവിൽ ഒഴിവുള്ള കിളിമാനൂർ, ആറ്റിങ്ങൽ, പാറശ്ശാല ബ്ലോക്കുകളിൽ സി എം ഡി മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസ കാലയളവിലേക്കോ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ വെറ്ററിനറി സർജൻമാരെ താൽകാലികാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി ഡിസംബർ 5(വ്യാഴം) രാവിലെ 10.30 നു തമ്പാനൂർ എസ് എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയുമായി രാവിലെ 10.30 നു മുൻപ് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 – 2330736 എന്ന നമ്പറിൽ ബന്ധപ്പെടാം.
