കനത്ത മഴയുടെ പിന്നാലെ തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പടെ പത്തോളം പേരെ കാണാനില്ലാത്തതായും നിരവധി വീടുകൾ മണ്ണിനടിയിലായതായുമായാണ് ലഭിക്കുന്ന വിവരം. രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായതിനാൽ നിർത്തിവച്ചു.
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തുടനീളം കനത്തമഴയാണ് പെയ്യുന്നത്. ആകെ മഴക്കെടുതിയിൽ ഒമ്പതോളം പേർ മരിച്ചതായാണ് വിവരം. വൈദ്യുതി ബന്ധം തകരാറിലായത് പലയിടങ്ങളിലും പുന:സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. എൻ ഡി ആർ എഫും സൈന്യവും വിവിധ കേന്ദ്രങ്ങളിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്.