ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഡിസംബർ – 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ കേരളത്തിൽ ജാഗ്രത നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
എല്ലാ ജില്ലകളിലും വ്യാപകമഴയ്ക്ക് സാധ്യതയുണ്ടന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രത്യേക അറിയിപ്പിൽ പറയുന്നു. ഇതിൻ്റെ ഭാഗമായി തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഇടുക്കി ജില്ല മുതൽ വയനാട് വരെയുള്ള ജില്ലകൾക്കാണ് ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.