കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടമുണ്ടായി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. രോഗിയുമായി ആശുപത്രിയിലേയ്ക്കു പോയ ആംബുലൻസ് കെ എസ് ആർ ടി സി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ എട്ടു പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.