ശ്രദ്ധിക്കണേ, ജലവിതരണം മുടങ്ങും

At Malayalam
1 Min Read

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എം എം കാസ്റ്റ് അയൺ പൈപ്പ്‌ലൈൻ ഡി കമ്മീഷൻ ചെയ്യൽ, ജനറൽ ആശുപത്രി – വഞ്ചിയൂർ റോഡിൽ 300 എം എം ഡി ഐ പൈപ്പ്, മെയിൻ റോഡിലെ 500 എം എം കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കൽ,
ജനറൽ ആശുപത്രിയിലേക്കുള്ള ശുദ്ധജല വിതരണം മെച്ചപ്പെടുത്തൽ എന്നീ പ്രവൃത്തികൾ നടത്തുന്നതിനാൽ വെള്ളിയാഴ്ച (ഡിസംബർ – 6) രാവിലെ 10 മണിമുതൽ ശനിയാഴ്ച (ഡിസംബർ – 7 ) ദിവസങ്ങളിൽ രാവിലെ 10 മണി വരെ വെള്ളയമ്പലം, ശാസ്തമംഗലം, കവടിയാർ, പൈപ്പിന്മൂട്, ഊളൻപാറ, നന്തൻകോഡ്, ജവഹർനഗർ, ആൽത്തറ, സി എസ് എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡി പി ഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം ജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എ കെ ജി സെന്ററിനു സമീപപ്രദേശങ്ങൾ, പി എം ജി, ലോ കോളജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറക്കുളം , പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട് , പൊട്ടക്കുഴി, മുറിഞ്ഞപാലം, പൂന്തി റോഡ്, നാലുമുക്ക്, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെൺപാലവട്ടം, പേട്ട, പാൽക്കുളങ്ങര, പെരുന്താന്നി, ചാക്ക, ഓൾ സൈന്റ്സ്, ശംഖുമുഖം, വേളി, പൗണ്ട് കടവ്, സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Share This Article
Leave a comment