നാഷണല്‍ ആയുഷ് മിഷന് ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള കുക്ക് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ് എസ് എല്‍ സി യാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാഫോം, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ ഡിസംബര്‍ 6 ന് രാവിലെ 10 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് എത്തിച്ചേരണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി http://nam.kerala.govt.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487- 2939190.