നാഷണല്‍ ആയുഷ് മിഷന് ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആശുപത്രികളിലേക്കും വിവിധ പദ്ധതികളിലേക്കുമായി തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വിജ്ഞാപന പ്രകാരം ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഇന്റര്‍വ്യു നടത്തുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 5 ന് ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എത്തിച്ചേരണം.
തെറാപ്പിസ്റ്റ് (മെയില്‍) തസ്തികയ്ക്കായി അപേക്ഷിച്ചവര്‍ രാവിലെ 9.30 നും തെറാപ്പിസ്റ്റ് (ഫീമെയില്‍) തസ്തികയ്ക്കായി അപേക്ഷിച്ചവര്‍ രാവിലെ 11 നകവും റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കായി http://nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487- 2939190.