ശബരിമലയിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും വസ്ത്രങ്ങൾ എറിയുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. മഞ്ഞൾപ്പൊടി വിതറുന്നത് ആചാരത്തിൻ്റെ ഭാഗമല്ലെന്നും കോടതി പരാമർശം. തന്ത്രി തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.