അമിത വിലയ്ക്ക് കർശന നടപടിയെന്ന് കോടതി

At Malayalam
0 Min Read

ശബരിമലയിൽ എത്തുന്ന ഭക്തരിൽ നിന്ന് അമിതമായും അനധികൃതമായും വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി ഈ നിര്‍ദേശം നൽകിയത്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദേശം ഇപ്പോൾ നൽകിയിരിക്കുന്നത്.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുകള്‍ക്കാണ് കോടതിയുടെ നിര്‍ദേശം. നിശ്ചിത ഇടവേളകളിൽ കടകളിൽ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

Share This Article
Leave a comment