താത്കാലിക ഡെപ്യൂട്ടേഷൻ നിയമനം

At Malayalam
0 Min Read

2025 – ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് കോർഡിനേറ്റർ (അഡ്മിൻ), ഹജ്ജ് ഓഫീസർ, ഹജ്ജ് സൂപ്രണ്ട് തസ്തികകളിലേക്ക് താത്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

മുസ്ലീം മത വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. രണ്ടു മുതൽ മൂന്നു മാസം വരെയായിരിക്കും താത്കാലിക നിയമനം. മേയ് മുതൽ ജുലൈ വരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്.
 
അപേക്ഷകൾ ഓൺലൈനായി deputation.haj.gov.in എന്ന വെബ്സൈറ്റ് മുഖേന ഇന്ത്യാ ഗവൺമെന്റിന്റെ ന്യുനപക്ഷ ക്ഷേമ മന്ത്രാലയത്തിന് സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 നവംബർ 28. വിശദവിവരങ്ങൾക്ക് deputation.haj.gov.in സന്ദർശിക്കുക

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment