പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍ രാജിവക്കണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് ബി ജെ പി ദേശീയ നേതൃത്വം പറയുന്നു. ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടുമില്ല. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എൽ ഡി എഫും യു ഡി എഫുമാണന്നും പ്രകാശം ജാവദേക്കർ ആരോപിക്കുകയും ചെയ്തു.