സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ്ടു ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയ്‌നിംഗ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവാസന തിയ്യതി ഡിസംബര്‍ 31. ഫോണ്‍: 0471- 2325101