5 ദിവസം കനത്ത മഴ, മിന്നൽ മുന്നറിയിപ്പ്

At Malayalam
1 Min Read

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂന മർദമായി ശക്തി പ്രാപിച്ചതിൻ്റെ ഫലമായാണ് ഇത്തരത്തിൽ കാലാവസ്ഥ മാറുന്നത്.

ബംഗാൾ ഉൾക്കടലിനു മുകളിൽ നിന്ന് ഇത് തീവ്ര ന്യൂനമർദമായി മാറി അടുത്ത ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഈ മാസം 26 , 27 ദിവസങ്ങളിലാണ് ശക്തമായ മഴ പെയ്യാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പു പറയുന്നത്. മിന്നലും മഴയും കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റടിയ്ക്കാനുള്ള സാധ്യതയും അറിയിപ്പിലുണ്ട്.

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യതയും പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികൾ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 26, 27 തീയതികളിൽ മീൻ പിടിയ്ക്കാൻ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പ് നൽകുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment