ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ തോപ്പും പടി സ്വദേശിയായ വിദ്യാർത്ഥിനി ആൻ മരിയയെ ആണ് കണ്ണൂർ തളിപ്പറമ്പിലെ ഹോസ്റ്റൽ മുറിയിൽ ഇന്നലെ വൈകീട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ക്ലാസുണ്ടായിരുന്നിട്ടും ആൻമരിയ ക്ലാസിൽ പോയിരുന്നില്ല.
ലൂർദ് നഴ്‌സിംഗ് കോളജിൽ ഫിസിയോ തെറാപ്പി വിഭാഗത്തിലെ നാലാം വർഷ വിദ്യാർത്ഥിനിയാണ് ആൻമരിയ. ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന വിദ്യാർത്ഥിനികൾ ക്ലാസു കഴിഞ്ഞ് ഹോസ്റ്റലിൽ മടങ്ങി എത്തിയപ്പോഴാണ് ശുചി മുറിയിൽ തൂങ്ങിയ നിലയിൽ ആൻമരിയയെ കണ്ടത്.
ഫിസിയോ തെറാപ്പി പഠനവുമായി ബന്ധപ്പെട്ട് ആൻമരിയ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കൂടെയുള്ള വിദ്യാർത്ഥിനികൾ പറയുന്നു. പൊലിസെത്തി അനന്തര നടപടികൾ സ്വീകരിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.