വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്താൻ ഇടതു മുന്നണി തീരുമാനിച്ചു. ഡിസംബർ അഞ്ചാം തീയതി സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് മുന്നണി തീരുമാനിച്ചത്.
രാജ്ഭവന് മുന്നിൽ പ്രക്ഷോഭവും സംഘടിപ്പിക്കാൻ മുന്നണി തീരുമാനിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ രണ്ടിനു മേപ്പാടിയിൽ ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങല തീർക്കുമെന്ന് സംഘടനാനേതാക്കളും അറിയിച്ചു.