നടി പരാതി പിൻവലിയ്ക്കുന്നെന്ന്

At Malayalam
1 Min Read

മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ പീഡന പരാതി നൽകിയ നടി പരാതി പിൻവലിക്കുന്നതായി അറിയിച്ചു. സർക്കാരിൻ്റെ ഭാഗത്തു നിന്നോ മാധ്യമങ്ങളുടെ ഭാഗത്തു നിന്നോ തനിയ്ക്ക് യാതൊരു തരത്തിലുള്ള പിന്തുണയും കിട്ടിയില്ലെന്ന് നടി ആരോപിച്ചു. ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരേയും നടി ആരോപണം ഉന്നയിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഇവർ ഉയർത്തിവിട്ട ആരോപണം സംസ്ഥാനത്ത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. തനിയ്ക്കെതിരെ വന്ന പോക്സോ കേസിൽ യാഥാർത്ഥ്യം എന്താണെന്ന് തെളിയിക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നും പരാതി പിൻവലിക്കുന്നതായി അറിയിച്ചു കൊണ്ട് ഇന്നു തന്നെ പൊലിസിന് ഇ മെയിൽ അയയ്ക്കുമെന്നും നടി അറിയിച്ചു.

Share This Article
Leave a comment