അയ്യന്‍കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

At Malayalam
1 Min Read

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീം 2024 – 25 നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ 5,8 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് യഥാക്രമം യു പി, എച്ച് എസ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ കഴിയുന്നത്.

വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഗ്രേഡ് ലിസ്റ്റ്, ആധാര്‍, ബാങ്ക് പാസ് ബുക്ക്, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, കലാ-കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള രേഖകള്‍ എന്നിവ സഹിതം നവംബര്‍ 30ന് മുമ്പ് അപേക്ഷിക്കുക.

താമസിക്കുന്ന പരിധിയിലെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും അതത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment