നടൻ മേഘനാഥൻ അന്തരിച്ചു

At Malayalam
0 Min Read

ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. അന്തരിച്ച നടൻ ബാലൻ കെ നായരുടെ മകനാണ്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരണം. ഷൊർണൂരിലായിരുന്നു താമസം.

ഹരിഹരൻ സംവിധാനം ചെയ്ത വിഖ്യാത മോഹൻലാൽ ചിത്രം പഞ്ചാഗ്നിയായിരുന്നു ആദ്യ ശ്രദ്ധേയ ചിത്രം. ചെങ്കോൽ എന്ന സിബിമലയിൽ ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധേയമായി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നിരാശ്രയനായ വികലാംഗൻ്റെ വേഷവും മേഘനാഥന് ഏറെ ജനപ്രീതി നൽകി.

Share This Article
Leave a comment