സസ്പെൻഷനിൽ പുറത്തു നിൽക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലിസിന് നിയമോപദേശം ലഭിച്ചു. സിറ്റി പൊലിസ് കമ്മീഷണർക്കാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയത്. മതപരമായ വിഭാഗീയത ഉണ്ടാക്കാൻ പ്രത്യേക മത വിഭാഗത്തിലുള്ള വ്യക്തികളെ ചേർത്ത് സാമൂഹ്യ മാധ്യമ ഗ്രൂപ്പ് ഉണ്ടാക്കിയതിൽ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ നിയമോപദേശത്തിൽ പറയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇനി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാകും അടുത്ത നടപടി.