വാസുദേവൻ പോറ്റി ഇനി ഓർമ

At Malayalam
1 Min Read

കവിയും ഗാനരചയിതാവുമായ എ വി വാസുദേവൻ പോറ്റി അന്തരിച്ചു. 72 വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. ഹൃദയാഘാതം മൂലം പാലക്കാടു വച്ചാണ് മരിച്ചത്. കെ എസ് ചിത്ര ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങളായ ‘ അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ ‘, ‘പാടുന്നു ഞാനിന്നും കാടാമ്പുഴയിലെത്തി ‘, ‘ വിശ്വമോഹിനീ ജഗദംബികേ ദേവി ‘, ‘ മൂകാംബികേ ദേവി മൂകാംബികേ ‘, ‘നിൻ ദിവ്യനാമമതെന്നും ചോറ്റാനിക്കരയമ്മേ ‘ തുടങ്ങിയ ഭക്തിഗാനങ്ങൾ രചിച്ചത് വാസുദേവൻ പോറ്റിയാണ്. കൂടാതെ യേശുദാസ് ആലപിച്ച ‘ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ ‘ എന്ന ഗാനവും ഏറെ പ്രശസ്ഥമാണ്.

ചലച്ചിത്ര ഗാനരംഗത്തും പോറ്റി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാക്കക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിലെ ‘ജീവനേ…’ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. എങ്കിലും ഭക്തിഗാന രചനാ രംഗത്താണ് പോറ്റി ഏറെ പ്രശസ്ഥനായതും കഴിവുകൾ പൂർണമായും തെളിയിയ്ക്കാൻ സാധിച്ചതും.

റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറായി വിരമിച്ച അദ്ദേഹം പാലക്കാട് ജില്ലയിലെ ഒലവക്കോടിനടുത്തുള്ള കാവിൽപ്പാടാണ് താമസിച്ചു വന്നിരുന്നത്. ഹിന്ദു ഭക്തിഗാന രചനാരംഗത്ത് ശ്രദ്ധേയനായ വാസുദേവൻ പോറ്റി തരംഗിണി, മാഗ്നാസൗണ്ട്സ് തുടങ്ങി പല സംഗീത കമ്പനികൾക്കും വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സംസ്ക്കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment