തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ പി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കാൻ തീരുമാനം. നിലവിൽ സൗജന്യമായിരുന്ന ഒ പി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒ പി ടിക്കറ്റ് ഒന്നിന് പത്തു രൂപ ഈടാക്കാനാണ് തീരുമാനം. ആശുപത്രി വികസന സമിതിയുടേതാണ് ഈ പുതിയ തീരുമാനം. ബി പി എൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചു.